ചെന്നൈ : 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി. തെരഞ്ഞെടുപ്പിൽ ബിജെപി അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ചെന്നൈയില്‍ തുടരുന്ന അമിത് ഷാ ഇന്ന് നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ നടത്തിയേക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേന്ദ്രമന്ത്രിയായത്തിന് ശേഷം ആദ്യമായി അമിത് ഷാ ചെന്നൈയിലെത്തിയത്. ഇന്നലെ രാത്രി ഏറെ വൈകിയും ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അമിത് ഷാ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നിര്‍ണായക സഖ്യ ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് കോര്‍ കമ്മിറ്റിയില്‍ അമിത് ഷാ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
Read Also : ക്രമക്കേട് നടന്നു,വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ട്രംപ് ; നിലവിലെ രീതി തുടർന്നാൽ മതിയെന്ന് അധികൃതർ
അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച്, വരാനിരിക്കുന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും ഇതാവര്‍ത്തിച്ചു. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments