Latest NewsIndiaNews

ബിജെപി വിശ്വസിക്കുന്നത് അഖണ്ഡ ഭാരതമെന്ന ആശയത്തിൽ, പാകിസ്ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : ഒരു ദിവസം പാകിസ്ഥാനിലെ കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. അഖണ്ഡ ഭാരതമെന്ന ആശയത്തിലാണ് ബിജെപി അടിയുറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ കറാച്ചി സ്വീറ്റ്സ് എന്ന കടയുടെ പേര് മാറ്റാന്‍ ശിവസേന നേതാവ് നിഥിന്‍ നന്ദഗാവ്കര്‍ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. നിങ്ങളുടെ പൂര്‍വ്വികര്‍ പാകിസ്താനില്‍ നിന്നുള്ളവരായിരിക്കാം. വിഭജനത്തെ തുടര്‍ന്ന് നിങ്ങള്‍ ഇന്ത്യയിലെത്തിയതാകാം. എന്നാല്‍ കറാച്ചി എന്ന പേര് ഞാന്‍ വെറുക്കുന്നു. തീവ്രവാദികളുടെ താവളമാണ് കറാച്ചി. ഇന്ത്യയിലാണ് നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത്. നിങ്ങള്‍ അതുകൊണ്ട് കടയുടെ പേര് മാറ്റണം. നിങ്ങളുടെ പൂര്‍വികരുടെ പേര് നല്‍കാം. ഞങ്ങള്‍ അതിനെ ബഹുമാനിക്കുമെന്നും കച്ചവടത്തിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്നുമാണ് നിഥിന്‍ നന്ദഗാവ്കര്‍ കടയുടമയോട് പറഞ്ഞത്.

എന്നാൽ 60 വര്‍ഷത്തോളമായി മുംബൈയിലുള്ള കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ശിവസേന നേതാവ് ആവശ്യപ്പെട്ടതോടെ കടയുടെ പേര് കടയുടമ പേപ്പര്‍ ഉപയോഗിച്ച് മറച്ചിരുന്നു. അതേസമയം സംഭവം വിവാദമായതോടെ ശിവസേന നിലപാട് മാറ്റി. ഇതോടെ നിഥിന്‍ നന്ദഗാവ്കറുടെ പ്രതികരണം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button