മോസ്കോ: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇന്ത്യയോട് ചർച്ചയ്ക്കായി അഭ്യർത്ഥിച്ച് ചൈന. മോസ്കോയിൽ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിക്കിടെയാണ് പ്രതിരോധ മന്ത്രിതല ചർച്ചയ്ക്ക് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് പ്രതിരോധമന്ത്രി വാംഗ് യി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ചർച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. എന്നാൽ ചൈനയുടെ അഭ്യർഥനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ലഡാക്കിൽ യഥാർഥ അതിർത്തി നിയന്ത്രണരേഖയോടു ചേർന്നു പാങ്ങോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് അഞ്ഞൂറിലധികം വരുന്ന ചൈനീസ് സൈന്യം വീണ്ടും കടന്നുകയറ്റത്തിനു ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്.
Post Your Comments