തിരുവനന്തപുരം : വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ പറഞ്ഞതിന്‍ പ്രകാരമാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതായി സമൂഹ മാധ്യമങ്ങളില്‍ മനോരമ ന്യൂസ് ഓണ്‍ലെന്റെ വാര്‍ത്തയെന്ന പേരില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
സംഭവം വ്യാജവാര്‍ത്തയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. അടുത്തിടെ ബിജെപിക്കുള്ളില്‍ കടുത്തി വിഭാഗിയത വരുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനും പിന്നാലെയാണ് വ്യാജവാര്‍ത്തയുമായി സൈബര്‍ പോരാളികള്‍ രംഗത്തെത്തിയത്. ഇതിന് തക്കതായ മറുപടിയും ശോഭാ സുരേന്ദ്രന്‍ തന്റെ കുറിപ്പിലൂടെ നല്‍കുന്നുണ്ട്.
ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
വ്യാജവാര്‍ത്തകള്‍ കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടാമെന്ന് കരുതുന്ന രാഷ്ട്രീയ ഭീരുക്കള്‍ക്ക്, മുഖമില്ലാത്ത പ്രൊഫൈലുകളുടെ ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്നവര്‍ക്ക്, സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക്, നല്ല നമസ്‌ക്കാരം.
നിയമനടപടി പുറകെ വരുന്നുണ്ട്.
https://www.facebook.com/SobhaSurendranOfficial/posts/2193440564113105
Post Your Comments