ന്യൂഡല്‍ഹി: കോൺഗ്രസ് പാർട്ടിയെ വിലയിരുത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രാജ്യത്തെ ദേശീയ പാര്‍ട്ടി എന്ന നിലയില്കോണ്ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കേജരിവാള്‍ പറഞ്ഞു.
എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതായി കാണുന്നത് തന്നെ വിചിത്രമാണ്. ആ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കു കഴിയുമെന്നും കേജരിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ച്ച ക്രമേണയാണെന്നും ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ അവര്‍ക്കാകില്ലെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.
Post Your Comments