ദില്ലി: സംസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കാൻ പത്തിന പദ്ധതികൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് കര്‍മ പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ വൈക്കോല്‍ കുറ്റികള്‍ ഫീൽഡിൽ കത്തിക്കുന്നത് തടയാന്‍ 250 ടീമുകള്‍ രൂപീകരിച്ചു. പടക്കങ്ങള്‍ നിരോധിക്കുകയും, മലിനീകരണ വിരുദ്ധ പ്രചരണം ശക്തിപ്പെടുത്താനായി 75 ടീമുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
Also Read:ആപ്പുകളുടെ പണിമുടക്ക്: സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി
ഡല്‍ഹിയില്‍ വ്യാപക സര്‍വേ നടത്തി മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി കനത്ത പിഴ നൽകാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് സ്‌മോഗ് ടവറുകള്‍ സ്ഥാപിക്കാനും അതോടൊപ്പം തന്നെ ആപ്പ് ഉപയോഗിച്ച് മലിനീകരണ ഹോട്ട് സ്പോട്ടുകള്‍ നിരീക്ഷിക്കാനും തീരുമാനമായി.
ഗ്രീന്‍ വാര്‍ റൂമുകള്‍ ശക്തിപ്പെടുത്താന്‍ 50 പരിസ്ഥിതി എന്‍ജിനിയര്‍മാരെ സർക്കാർ നിയമിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പരാതി നല്‍കുന്ന ഗ്രീന്‍ ഡല്‍ഹി ആപ്പ് നിരന്തരം നിരീക്ഷിക്കും. ഇക്കോ വേസ്റ്റ് പാര്‍ക്ക് നിര്‍മ്മിക്കും. ഇതിനായി 20 ഏക്കര്‍ സ്ഥലം അനുവദിച്ചു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. ഇന്ത്യയിൽ തന്നെ ഏറ്റവും മലിനീകരണം കൂടിയ സംസ്ഥാനമെന്ന പേര് ഡൽഹിയ്ക്കാണുള്ളത്. അതിനെ തിരുത്തി എഴുതുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Post Your Comments