ന്യൂഡൽഹി : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിർത്തിയിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം, നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘനം എന്നീ വിഷയങ്ങളിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ പ്രതിഷേധം അറിയിച്ചു. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനങ്ങളും നുഴഞ്ഞു കയറ്റ ശ്രമങ്ങളും പതിവാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരരെ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു. കശ്മീർ താഴ്വരയിൽ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് പോകുകയായിരുന്ന നാല് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്.
Post Your Comments