മാറാട് കൂട്ടക്കൊലയില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ആദം മുന്സിക്ക് പാക്കിസ്ഥാന് ചാരന് ഫഹദുമായി ബന്ധമുണ്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമിക്കെതിരെ നല്കിയ മാനനഷ്ട ഹര്‍ജി ഹൈക്കോടതി റദ്ദു ചെയ്തു. പൊതു നന്മയ്ക്കു വേണ്ടി സത്യം വെളിപ്പെടുത്തുമ്പോള്‍ അത് ജനങ്ങളില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുള്ളതാണ്.
അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയ വിവരം റിപ്പോര്‍ട്ട് ചെയ്തതില്‍ പത്രത്തിനെതിരെ മാനനഷ്ടക്കേസ് നില്‍ക്കില്ല എന്ന് കോടതി വിലയിരുത്തി. സ്വകാര്യ അന്യായം യഥാര്‍ത്ഥത്തില്‍ ഒരു പാക്കിസ്ഥാന് പൗരനുമായി അന്യായക്കാരനുണ്ടായ ബന്ധത്തെക്കുറിച്ചുള്ള ഉള്ള വാര്‍ത്ത നല്‍കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ്.
പൊതു താല്പര്യമുള്ള ഒരു വിഷയത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്യേണ്ടത് മാധ്യമ ധര്‍മ്മമാണെന്ന് കോടതി വിലയിരുത്തി.മൊബൈല്‍ഫോണ്‍ കടല്‍ കരയില്‍ കളഞ്ഞുപോയി എന്ന അന്യായക്കാരന്റെ നിലപാട് പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിഗണനയ്ക്ക് വിധേയമാക്കേണ്ടതാണ്.
അല്ലാത്തപക്ഷം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയെ സാരമായി ബാധിക്കുന്നതാണ്. പ്രത്യേകിച്ചും ഒരു വിഭാഗം ജനതയുടെ കൂട്ടക്കൊലയെ സംബന്ധിച്ചുള്ള വിഷയമാകുമ്പോള്‍. പത്രത്തിനെതിരെയുള്ള എല്ലാ നടപടികളും ഹൈക്കോടതി റദ്ദ് ചെയ്തു.
Post Your Comments