സന്നിധാനം : ശബരിമലയിൽ നടവരവ് കുറയുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ ദിവസത്തെ വരുമാനം 3 കോടിയില്‍ അധികമായിരുന്നു. എന്നാല്‍ ഇത്തവണ നട തുറന്ന് 5 ദിവസം പിന്നിടുമ്പോഴും 50 ലക്ഷത്തില്‍ താഴെ മാത്രമാണ് നടവരവ്. 10 ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ആദ്യ ദിവസത്തേ നടവരവ്. ഓരോ ദിവസം കഴിയുമ്പോഴും നടവരവ് കുറയുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇതോടെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 350 കോടി രൂപയാണ് നഷ്ടമുണ്ടായത്. തീര്‍ത്ഥാടന കാലത്ത് ഒരു ദിവസത്തെ ചെലവിനു വേണ്ടത് 38 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം നാളികേരം, കടകള്‍, വഴിപാട് ഇനങ്ങളുടെ ലേലത്തിലൂടെ 35 കോടി രൂപ ലഭിച്ചു. എന്നാല്‍ ഇത്തവണ 4 കോടി രൂപയാണ് ലേലത്തിലൂടെ ആകെ ലഭിച്ചിരിക്കുന്നത്.
കരുതല്‍ ശേഖരം പണയം വെച്ച് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് എടുത്ത 35 കോടി രൂപയുടെ വായ്പ്പ തിരിച്ചടച്ചിട്ടില്ല. പലിശ ഇനത്തില്‍ ധനലക്ഷ്മി ബാങ്കിന് 2.5 കോടി രൂപ അടയ്ക്കാനുണ്ട്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി 22 കോടി രൂപയോളമാണ് വേണ്ടത്. സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.
Post Your Comments