Latest NewsNewsIndia

കാശ്മീര് ഡിസിസി തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു ; മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ മറ്റ് പാര്‍ട്ടികളെ താഴ്വരയില്‍ സ്വതന്ത്രമായി പ്രചാരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി അവകാശപ്പെട്ടു.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മെഹബൂബ മുഫ്തി ഇക്കാര്യം തുറന്നടിച്ചത്. ”ഡിഡിസി തെരഞ്ഞെടുപ്പില്‍ ബിജെപി ഇതര പാര്‍ട്ടികളുടെ പങ്കാളിത്തം സെന്‍ട്രല്‍ ഗവണ്‍മെന്റ് അട്ടിമറിക്കുന്നു. മതിയായ സുരക്ഷ ഉണ്ടായിരുന്നിട്ടും പിഡിപികളായ ബഷീര്‍ അഹമ്മദിനെ സുരക്ഷയുടെ മറവില്‍ പഹല്‍ഗാമില്‍ തടഞ്ഞുവച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന് മോചിപ്പിക്കുന്നതിന് മനോജ് സിന്‍ഹ ഡിസി അനന്ത്‌നാഗുമായി സംസാരിച്ചു’ മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

അതേസമയം, ഓരോ സ്ഥാനാര്‍ത്ഥിക്കും പ്രത്യേകം ക്രമീകരണം നടത്തുന്നത് ബുദ്ധിമുട്ടായതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂട്ടായ സുരക്ഷ നല്‍കുകയും സുരക്ഷിത പ്രദേശങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസ് പറയുന്നു. കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരട്ട അകമ്പടി നല്‍കുന്നുണ്ടെന്നും സുരക്ഷാസേന തങ്ങളുടെ സുരക്ഷിതമായ താമസസ്ഥലം വിട്ട് സന്ദര്‍ശിക്കാനും പ്രചരണം നടത്താനും ആഗ്രഹിക്കുന്ന ഒരു പ്രദേശത്തിന് കാവല്‍ നില്‍ക്കുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.

ഡിഡിസി തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിക്കാന്‍ താഴ്വരയിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി) എന്ന പേരില്‍ ഒരു സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പല സ്ഥലങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നും പിഎജിഡി പങ്കാളികള്‍ വീണ്ടും വീണ്ടും ആരോപിക്കുന്നു.

നവംബര്‍ 28 മുതല്‍ എട്ട് ഘട്ടങ്ങളിലായാണ് കാശ്മീരില്‍ ഡിസിസി വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 22 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button