KeralaLatest News

യൂത്ത് കോണ്‍ഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോള്‍ എൻ ഡി എ സ്ഥാനാര്‍ഥി

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ്‌ മറുകണ്ടം ചാടല്‍ നടന്നത്‌. തൈക്കാട്ടുശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിബീഷ് വി കൊച്ചു ചാലിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച്‌ കൊണ്ട് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി തൈക്കാട്ടുശേരി ബ്ലോക്കിലേക്ക് മത്സരിക്കുന്നത്.കെ എസ് യു ജില്ലാ നേതാവും മുന്‍ യൂത്ത് കോണ്‍ഗ്രസ് അരൂര്‍ മണ്ഡലം സെക്രട്ടറിയും ആണ്‌ ജിബീഷ്‌.

സീറ്റ്‌ നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ജിബീഷ് പാര്‍ട്ടി വിട്ടത്. പിന്നാലെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍ ജിബീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വം നല്‍കി സ്വീകരിച്ചു. തുടർന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തേവര്‍വട്ടം ഡിവിഷനില്‍ സ്ഥാനാര്‍ഥിയുമായി. സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സജീവ സാന്നിധ്യമായിരുന്നു ജിബീഷ്.

read also: ‘മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ വേണം’ – ശോഭാ സുരേന്ദ്രന്‍

ഫേസ്ബുക്കില്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും കോണ്‍ഗ്രസ് സമര ചിത്രങ്ങളുമുണ്ട്. അതേസമയം, 15 ലേറെ വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തില്‍ കിട്ടാതെ പോയത് കേവലം ഒരു മണിക്കൂര്‍ കൊണ്ട് നിനക്ക് ബിജെപിയില്‍ കിട്ടിയതില്‍ സന്തോഷിക്കുന്നുവെന്ന് പറയുന്ന ജിബീഷിന്റെ സുഹൃത്തുക്കളുമുണ്ട്. കെ.എസ് യു ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button