ലക്‌നൗ : ലൗ ജിഹാദിനെതിരെ കർശന നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സർക്കാർ. ഉത്തർപ്രദേശ് ആഭ്യന്തര മന്ത്രാലയം ലൗ ജിഹാദിനെതിരെ കർശന നടപടി സ്വീകരിക്കാനുള്ള നിയമം പാസാക്കാൻ നിയമ വകുപ്പിന് നിർദ്ദേശം നൽകിയതായി അറിയിച്ചു.
വിവാഹത്തിനുവേണ്ടി മാത്രം നടത്തുന്ന മതപരിവർത്തനം അസാധുവാണെന്നും അനുവദിക്കാൻ സാധിക്കില്ലെന്നും അലഹാബാദ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്.
പ്രണയം നടിച്ച് ഇതര മതസ്ഥരായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് മുന്നിൽ കണ്ടാണ് ഉത്തർപ്രദേശ് സർക്കാർ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. മത പരിവർത്തനം നടത്തിയ പെൺകുട്ടികളെ ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിന് പുറമെ മദ്ധ്യപ്രദേശ്, ഹരിയാന കർണാടക എന്നീ സംസ്ഥാനങ്ങളും ലൗ ജിഹാദിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments