ബെംഗളൂരു: പടക്ക നിരോധത്തെ പിന്തുണച്ച വനിത ഐപിഎസ് ഓഫീസറിന് സമൂഹമാധ്യമങ്ങളിൽ പൊട്ടിത്തെറി. വേദകാലത്ത് പടക്കങ്ങള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ പടക്കങ്ങളെപ്പറ്റി പരാമര്‍ശമില്ല. യൂറോപ്യന്മാരാണ് പടക്കങ്ങള്‍ രാജ്യത്തുകൊണ്ടുവന്നത്. ഹിന്ദുത്വവുമായി ബന്ധപ്പെട്ട ആചാരമോ അനുഷ്ഠാനമോ അല്ല പടക്കം പൊട്ടിക്കലെന്നും വനിതാ ഐപിഎസ് ഓഫീസർ ഫേസ്‌ബുക്കില്‍ കുറിച്ചു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്.
എന്നാൽ പടക്കം പൊട്ടിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും ബെംഗളൂരുവിന്റെ ഹരിത ആവരണത്തെയും ബാധിക്കുന്നുവെന്നും വായു മലിനീകരണം വര്‍ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് രൂപാ ഐപിഎസ് പടക്കം പൊട്ടിക്കുന്നതിനെതിരെ രംഗത്തെത്തിയത്. ഇതിനു പിന്നാലെ മറ്റുമതങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെയും താങ്കള്‍ ചോദ്യംചെയ്യുമോ എന്ന ചോദ്യവുമായി ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ രംഗത്തെത്തി. പടക്കങ്ങളെപ്പറ്റി പുരാലിഖിതങ്ങളില്‍ പറയുന്നുണ്ടെന്ന അവകാശവാദവുമായി അതിനിടെ ‘ട്രൂ ഐഡിയോളജി’യെന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ രംഗത്തെത്തി. എന്നാല്‍ ഈ വാദഗതിക്ക് തെളിവ് നല്‍കാന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഡി. രൂപ ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം ‘ട്രൂ ഐഡയോളജി’ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു.
Read Also: ധന മന്ത്രിക്കും മുഖ്യമന്ത്രിക്കും വേണ്ടി 15 ഓളം പേർ സ്വപ്നയെ കണ്ടു: കെ. സുരേന്ദ്രന്‍
ഇതോടെ നടി കങ്കണ റണാവത്ത് അടക്കമുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ ട്രൂ ഐഡിയോളജി ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ രംഗത്തെത്തി. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമിന്റെ പെട്ടെന്നുള്ള നടപടിയെ അവര്‍ വിമര്‍ശിച്ചു. ഐപിഎസ് ഓഫീസര്‍ രൂപ തന്റെ നിലപാടിനെപ്പറ്റി വാദിച്ചു ജയിക്കാന്‍ കഴിയാത്തതിനാല്‍ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്നും കങ്കണ ആരോപിച്ചു. തൊട്ടുപിന്നാലെ #BringBackTrueIndology ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. രൂപ നിശബ്ദത പാലിക്കുന്നതിനെക്കുറിച്ചും വിമര്‍ശം ഉയര്‍ന്നതോടെ അവര്‍ വീണ്ടും രംഗത്തെത്തി. ട്വിറ്ററിനപ്പുറം ഒരു ജീവിതമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
എന്നാൽ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിര്‍മ്മിച്ച നിയമം പാലിക്കൂവെന്നാണ് തനിക്ക് പറയാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവയെ നിങ്ങള്‍ക്ക് കോടതിയില്‍ ചോദ്യംചെയ്യാം, ട്വിറ്ററില്‍ അല്ല. ഉന്നത തലത്തില്‍ എടുത്ത ഒരു സര്‍ക്കാര്‍ ഉത്തരവ് പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ നിശബ്ദയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ വ്യക്തിപരമായി എടുത്ത തീരുമാനം ആയിരുന്നില്ല അത്. സര്‍ക്കാര്‍ ഉത്തരവ് പാലിക്കേണ്ട എന്ന് താന്‍ പറയുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും രൂപ ട്വീറ്റ് ചെയ്തു.
Post Your Comments