റായ്ഘട്ട്: നമുക്ക് പ്രധാനപ്പെട്ടവർ മരണത്തിന് കീഴടങ്ങുമ്പോൾ നമുക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഖമുണ്ടാകും.പിന്നീട് മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ അതിന് ശമനം വരുകയും ചെയ്യും. എന്നാൽ വ്യത്യസ്‌ത വാർത്തയാണ് ഛത്തിസ്ഗഡിൽ നിന്ന് പുറത്ത് വരുന്നത്. വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. പ്രിയാന്‍ഷു സിങ് എന്ന പി ജി വിദ്യാര്‍ത്ഥിനിയാണ് വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ വീട്ടില്‍ തൂങ്ങിമരിച്ചത്.
Read Also: ബീഫ് നിരോധനം മൃഗങ്ങള്‍ക്കും ബാധകം; മൃഗശാലയ്ക്ക് മുന്നിൽ പ്രതിഷേധം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വളര്‍ത്തുനായ മരിച്ചത്. തന്റെ നാല് വയസ്സുള്ള വളര്ത്തുനായ മരിച്ചതിനെ തുടര്‍ന്ന് പ്രിയാന്‍ഷു അതീവ വിഷമത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നായയുടെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷം മടങ്ങിയെത്തിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് പോലീസ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തന്റെ മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു
Post Your Comments