Latest NewsIndia

ഡിഎംകെ എംഎൽഎ മുന്‍ മന്ത്രിയുമായ വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അബോധാവസ്ഥയിൽ ഐ.സി.യുവില്‍

അബോധാവസ്ഥയിലാണ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഷിഫ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

തിരുനെല്‍വേലി: തമിഴ്‌നാട് മുന്‍ മന്ത്രിയും ഡി.എം.കെ എം.എല്‍.എയുമായ പൂങ്കോതൈ അലാദി അരുണയെ അമിതമായി ഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ ഒരു ആശുപത്രിയിലാണ് എം.എല്‍.എയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഷിഫ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് എം.എല്‍.എയുടെ ആത്മഹത്യാ ശ്രമമെന്ന് ഡി.എം.കെ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഡി.എം.കെ നേതാവ് കൂടിയായ ഒരു സഹോദരനുമായി ഇവര്‍ ദീര്‍ഘനാളായി കടുത്ത ഭിന്നതയിലാണ്. ബുധനാഴ്ച നടന്ന പാര്‍ട്ടി പരിപാടിയില്‍ സഹോദരനെ വേദിയിലേക്ക് ക്ഷണിച്ചതില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.ഇപ്പോള്‍ എം.എല്‍.എ ബോധം വീണ്ടെടുത്തിട്ടുണ്ട്.

ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ര്‍മാരുടെ നിരീക്ഷണത്തിലാണ് എം.എല്‍.എയുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡി.എം.കെ മുന്‍ മന്ത്രി അലാദി അരുണയുടെ മകളായ പൂങ്കോതൈ അലാദി അരുണ മുന്‍ സാമൂഹക്ഷേമ വകുപ്പ് മന്ത്രിയാണ്.

read also: ശിവസേനയുമായി ഭിന്നത, ബിഎംസി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

മന്ത്രിയായിരിക്കെ തന്റെ ബന്ധുക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് വന്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് 2008ല്‍ രാജിവച്ച പൂങ്കോതൈ 2009ല്‍ ഐടി മന്ത്രിയായി സംസ്ഥാന മന്ത്രിസഭയില്‍ തിരിച്ചെത്തി. നിലവില്‍ അളങ്കുളം എം.എല്‍.എയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button