വാഷിംഗ്‌ടൺ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന്
അറിയിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത് എത്തിയിരിക്കുന്നു. ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവർ മനസിലാക്കണം. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കേണ്ടതുണ്ട്. അക്കാര്യം ഉറപ്പിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയിൽ അംഗത്വം എടുക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
ചൈനയുടെ പെരുമാറ്റ രീതികളുടെ പേരിൽ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ തന്റെ നിലപാട് അറിയിക്കുകയുണ്ടായി.
Post Your Comments