COVID 19Latest NewsKeralaNews

ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ്

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ കോൺഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാനാർത്ഥികളും പ്രവർത്തകരും ആശങ്കയിൽ. കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷൻ എം. ലിജു, കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ എം.എൽ.എ. എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്. പാർട്ടിയിലെ ഗ്രൂപ്പുതർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയിൽ പി.സി. വിഷ്ണുനാഥ്, സി.ആർ. ജയപ്രകാശ്, എം. മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്. വിഷ്ണുനാഥിനു രോഗംസ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും ക്വാറന്റീനിൽ പോയി. കഴിഞ്ഞദിവസങ്ങളിൽ ഇവരെല്ലാം ഡി.സി.സി. ഓഫീസിൽ സ്ഥാനാർഥി തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു.

അതേസമയം നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനദിനമായ ഇന്നലെയാണ് കോവിഡ്‌ഫലം പുറത്തുവന്നത്. ഇതോടെ തർക്കംതീരാത്ത സ്ഥലങ്ങളിൽ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നൽകാൻ നിർദേശിച്ചെന്ന് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button