Latest NewsNewsIndia

രാജ്യത്തെ വര്‍ഗ്ഗീയതയുടെ പേരിൽ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച ഒരു വാക്കാണ് ‘ലവ് ജിഹാദ്’; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

ലൗ ജിഹാദ് വിവാദത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.  രാഷ്ട്രത്തെ വര്‍ഗ്ഗീയതയുടെ പേരിൽ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച ഒരു വാക്കാണ് ലവ് ജിഹാദ് എന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്,കർണാടക, ഹരിയാന തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സാമുദായിക ഐക്യം തകർത്ത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ സൃഷ്ടിയാണ് ലവ് ജിഹാദ് എന്ന വാക്ക്. വിവാഹം എന്നത് വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. അത് നിയന്ത്രിക്കാൻ നിയമം കൊണ്ടു വരുന്നത് ഭരണഘടനാ വിരുദ്ധമാണ്. അത് നിയമത്തിന്‍റെ ഒരു കോടതിയിലും നില നിൽക്കില്ല. പ്രണയത്തിൽ ജിഹാദിന് യാതൊരു സ്ഥാനവുമില്ല’ ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.

മുതിർന്നവരുടെ സമ്മതം എന്നത് ഭരണകൂടം നല്‍കുന്ന കാരുണ്യമാണ് എന്ന അന്തരീക്ഷം ഇവിടെ വളർത്തിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. അതിനാണ് ഇവർ നിയന്ത്രണം കൊണ്ടു വരാൻ ശ്രമിക്കുന്നത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം കവർന്നെടുക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗെഹ്ലോട്ടിന്റെ വിമർശനത്തിന് ബി.ജെ.പി. ശക്തമായ ഭാഷയിലാണ് മറുപടി നൽകിയിരിക്കുന്നത്. ആയിരക്കണക്കിന് യുവതികൾ ലൗ ജിഹാദില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെങ്കിൽ, പെൺകുട്ടികൾക്ക് അവരുടെ മതം നിലനിർത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button