KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ് : നാമനിർദ്ദേശ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിക്കെതിരെ ഭീഷണിയുമായി സിപിഎം

പാലക്കാട്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിക്കെതിരെ ഭീഷണിയുമായി സിപിഎം. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ മത്സരിക്കാനായി നോമിനേഷൻ കൊടുത്ത ശ്യാമള എന്ന സ്ഥാനാർത്ഥിക്കെതിരെയാണ് ഭീഷണിയുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.

Read Also : ബസ് കാത്തുനിന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനം ; പ്രതികൾ അറസ്റ്റിൽ

എസ് സി വനിത സംവരണ വാർഡിൽ നോമിനേഷൻ കൊടുത്ത ദിവസം മുതൽ അത് പിൻവലിക്കുവാൻ നിർബന്ധം ചെലുത്തികൊണ്ട് ഭരണ കക്ഷിയിൽ പെട്ട ആളുകൾ ശ്യാമളയോടും വീട്ടുകാരോടും സമ്മർദ്ദം ചെലുത്തുകയാണ്. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെ ഭീഷണിയുടെ സ്വരവുമായി എത്തിയിരിക്കുകയാണ് ഇവർ.

ശ്യാമള ജോലി ചെയ്യുന്ന ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസിൽ എത്തിയായിരുന്നു മുൻ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ ഭീഷണിപ്പെടുത്തൽ. പൂക്കോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡന്റും, 13 -ാം വാർഡിലെ ഭരണ കക്ഷിയിൽ പെട്ട പ്രാദേശിക നേതാവും ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു. പിന്മാറില്ല എന്ന് തീർത്ത് പറഞ്ഞതോടെയാണ് ഭീഷണി ആരംഭിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ശ്യാമള തന്നെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button