വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത് രണ്ടാമതും വോട്ടെണ്ണൽ പൂർത്തിയാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയതും. വീണ്ടും വോട്ടെണ്ണൽ നടത്തിയപ്പോഴും ബൈഡൻ തന്നെ വിജയിയായെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിൻെറ വെബ്സൈറ്റിലാണ് വോട്ടെണ്ണൽ പൂർത്തിയായെന്ന അറിയിപ്പ് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചതോടെ മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന റിപബ്ലിക്ക് ആധിപത്യത്തിനാണ് ജോർജിയയിൽ അന്ത്യമാവുന്നത്.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയമുറപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ട്രംപ് രംഗത്ത് എത്തുകയുണ്ടായി. ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും പരാജയം സമ്മതിക്കാൻ ട്രംപ് തയാറാവാത്തത് പ്രതിസന്ധിയായിരുന്നു.
Post Your Comments