ഡൽഹി : കോവിഡ് വ്യാപനത്തിൽ ഡൽഹി സർക്കാരിനു നേരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. . പ്രിയപ്പെട്ടവർ മരിച്ചവരോടു സർക്കാർ എന്തു സമാധാനം പറയുമെന്നു തിരക്കിയ കോടതി രോഗികൾ വർധിച്ചിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആഞ്ഞടിച്ചു.
സംസ്ഥാനത്ത് വിവാഹത്തിനുൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കോടതി ഇടപെടേണ്ടി വന്നുവെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ച് വിമർശിച്ചു. ‘കാറ്റ് പ്രതികൂലമായി വീശുന്നത് 1–ാം തീയതി മുതൽ നിങ്ങൾ കണ്ടതാണ്. ഇപ്പോൾ ഞങ്ങൾ ചോദ്യം ചോദിച്ചതു കൊണ്ടു മാത്രം നിങ്ങൾ പ്രതികരിച്ചിരിക്കുന്നു. ഉച്ചത്തിൽ നേരത്തേ തന്നെ മണി മുഴങ്ങിയിരുന്നു, എന്നാൽ നിങ്ങൾ ഉണർന്നില്ല’ കോടതി പറഞ്ഞു.
ഡൽഹിയിലെ കോവിഡ് പരിശോധന വർധിപ്പിക്കണമെന്നുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
Post Your Comments