Latest NewsKeralaIndia

എങ്ങനെ എതിർ സ്ഥാനാർഥി ഉണ്ടാവും? ഇവിടെയാണ് ഇലക്ഷനിൽ മത്സരിച്ചതിന് കോൺഗ്രസ് ജില്ലാ നേതാവ് ദാസനെ സി.പിഎമ്മുകാർ വെട്ടിക്കൊന്നത്, ഇവിടെയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായതിന് ആണ്ടല്ലൂർ സന്തോഷിനെ വെട്ടി നുറുക്കിയത് : വിമർശനവുമായി സോഷ്യൽ മീഡിയ

കമ്മ്യൂണിസ്റ്റ് പാർടി ഗ്രാമങ്ങളിൽ ജനാധിപത്യമല്ല, സ്റ്റാലിനിസ്റ്റ് ഏകാധിപത്യ വാഴ്ചയാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം...!?

കൊച്ചി: സിപിഎം വിവിധ വാർഡുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത വളരെയേറെ ആഘോഷത്തോടെയാണ് സിപിഎം സൈബർ ടീമും മാധ്യമങ്ങളും പങ്കുവെച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ അഭിലാഷ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,

” ജനാധിപത്യ വിരുദ്ധത എത്ര നാൾ കേരളം ചർച്ച ചെയ്യാതെ മൂടിവെക്കും?
ആന്തൂരിൽ 6 ഉം മലപ്പട്ടത്ത് 5ഉം വാർഡുകളിൽ സി പി എം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്രെ!! കമ്മ്യൂണിസ്റ്റ് പാർടി ഗ്രാമങ്ങളിൽ ജനാധിപത്യമല്ല, സ്റ്റാലിനിസ്റ്റ് ഏകാധിപത്യ വാഴ്ചയാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം…!?

ഇവിടെയാണ് ഇലക്ഷനിൽ മത്സരിച്ചതിന് ,റിസൾട്ട് വന്ന ദിവസം കോൺഗ്രസ് ജില്ലാ നേതാവ് ദാസനെ സി.പിഎമ്മുകാർ വെട്ടിക്കൊന്നത്…

ഇവിടെയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായതിന് ആണ്ടല്ലൂർ സന്തോഷിനെ വെട്ടി നുറുക്കിയത് ….

ഇത്തവണ ആന്തൂരിൽ ജീവൻ പണയം വെച്ച് താമര ചിഹ്നത്തിൽ 10 സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങിയിട്ടുണ്ട്..
അല്ലെങ്കിൽ മുഴുവൻ വാർഡുകളിലും ഏകപക്ഷീയമായി
സി പി.എം തിരഞ്ഞെടുക്കപ്പെട്ടേനെ….!

നാളെ വീടുകൾ തകർക്കപ്പെട്ടേക്കാം,
ജൻമനാട്ടിൽ അഭയാർത്ഥികൾ ആക്കപ്പെട്ടേക്കാം…
ഊര് വിലക്കിയേക്കാം…
അക്രമിക്കപ്പെട്ടേക്കാം…
ഇതെല്ലാം മുന്നിൽ കണ്ടാണ് അവർ മത്സരത്തിനിറങ്ങിയത്…
ജനാധിപത്യം പുലരാൻ..
സ്വാതന്ത്ര്യത്തിൻ്റെ പുലരിക്കായി….

ഇടതിൻ്റെ ഫാസിസ പുര കത്തി… വെണ്ണീറിൽ
ഇവിടെ തളിർക്കും ജനാധിപത്യം…. എന്ന വാക്യം സാർത്ഥകമാക്കാൻ..

ജയിക്കുന്ന വാർഡുകളിൽ മത്സരിക്കാൻ കലഹിക്കുന്നവരെക്കുറിച്ചല്ല.. …
ജയിക്കില്ലെന്നറിഞ്ഞിട്ടും,
വലിയ നഷ്ടമുണ്ടാവും എന്ന ഉറച്ച ബോധ്യത്തിലും…
ജനാധിപത്യത്തിൻ്റെ ശുദ്ധവായു പടർത്താൻ ,
ഏകാധിപത്യത്തിനെതിരെ….
ജീവൻ പണയം വെച്ച് കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളിൽ മത്സരത്തിനിറങ്ങിയവരെക്കുറിച്ചാണ് കേരളം ചർച്ച ചെയ്യേണ്ടത്…”

മറ്റൊരു കുറിപ്പ് ഇങ്ങനെ,

പാർട്ടി ഗ്രാമങ്ങളിൽ എതിരില്ലാതെയുള്ള കണ്ണൂരിലെ വിജയം ആഘോഷിക്കുന്ന സഖാക്കൾക്ക് വായിക്കാൻ , നിങ്ങളുടെ പരിഹാസം കേൾക്കാൻ കോൺഗ്രസുകാർ മാനസികമായി തയ്യാറാണു കാരണം എതിർ നിൽക്കുന്ന ആളെ കൊന്നു കളയുന്നത് മാത്രമല്ല പ്രശ്നം . ആക്രമണവും , സാമൂഹ്യ ബഹിഷ്കരണവും ….

95 ൽ അവിടെ കോൺഗ്രസ്സ് സ്ഥാനാർഥികളെ നിർത്തിയ ദാസനെ ഓർമ്മയുള്ളവർ അവിടെ സ്ഥാനാർത്ഥിയാക്കാൻ തയ്യാറാകുമോ ?

ഇത് കഴിഞ്ഞ തദ്ധേശ തെരഞ്ഞെടുപ്പ് സമയത്തെ ഒരാളുടെ പോസ്റ്റാണ് …… വായിക്കുക.(reference post link ഉണ്ട് share ആകുന്നില്ല)

ഇത് വായിച്ചിട്ട് പറയുക എതിരില്ലാതെ ജയിച്ചവർ ജയിക്കുകയായിരുന്നോ എന്ന് ?

കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രമായ മൊകേരിയിലെ ഒരു കോൺഗ്രസ് പ്രവർത്തകനാണ് ജഗദീപൻ .. കോൺഗ്രസ് കാരനായത് കൊണ്ട് മാത്രം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് ജഗദീപനെ സിപിഎമ്മുകാർ മാനവികമായി പ്രതിരോധിച്ചു . ഒന്നും രണ്ടുമല്ല 83 പ്രാവശ്യമാണ് ജഗദീപന്റെ ശരീരത്തിൽ സിപിഎമ്മുകാർ വെട്ടിയത് ..

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ജഗദീപൻ എന്നിട്ടും മാറ്റിയില്ല .. മൊകേരി പഞ്ചായത്തിലെ കൂരാറ നോർത്തിൽ സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്തു . നോമിനേഷൻ കൊടുക്കാനെത്തിയത് തന്നെ ബന്ധുക്കളും നാട്ടുകാരും എടുത്ത് കൊണ്ടാണ് .. ശരീരമാസകലം കമ്പികളും ബോൾട്ടും.. ( ആദ്യ ചിത്രം )

തെരഞ്ഞെടുപ്പ് കഴിഞ്ഞു . സിപിഎം ശക്തികേന്ദ്രത്തിൽ വെറും 132 വോട്ടുകൾക്കാണ് ജഗദീപൻ തോറ്റത് . തുടർന്ന് സിപിഎമ്മുകാരുടെ വക വിജയാഘോഷം നടന്നു ..ആ വിജയാഘോഷത്തിന്റെ ചിത്രമാണ് രണ്ടാമത്തേത് ..

ഒരു മനുഷ്യനെ തങ്ങളുടെ എതിർപാർട്ടിയായത് കൊണ്ട് മാത്രം വെട്ടി മൃതപ്രായനാക്കിയിട്ട് അയാൾ തെരഞ്ഞെടുപ്പിൽ തങ്ങളോട് തോറ്റതിന് പരിഹസിച്ചു കൊണ്ടുള്ള വേഷം കെട്ടലോടെയുള്ള വിജയാഘോഷം .കൊല്ലാറാക്കിയതും പോരാ .. അവഹേളനവും . ഇവരെ നരാധമന്മാർ എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത് ?

shortlink

Related Articles

Post Your Comments

Related Articles


Back to top button