പാകിസ്ഥാന്‍ പേസര്‍ സോഹൈല്‍ തന്‍വീര്‍, കനേഡിയന്‍ ബാറ്റ്‌സ്മാന്‍ രവീന്ദര്‍പാല്‍ സിംഗ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നവംബര്‍ 26 ന് ആരംഭിക്കുന്ന ലങ്കന്‍ പ്രീമിയര്‍ ലീഗിന് (എല്‍പിഎല്‍) മുന്നോടിയായാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൗണ്ടി ടസ്‌കേഴ്സ് ഫ്രാഞ്ചൈസിയുടെ ഭാഗമായ തന്‍വീറും കൊളംബോ കിംഗ്സിന്റെ ഭാഗമായ രവീന്ദര്‍പാല്‍ സിംഗും ലീഗ് മത്സരത്തിനായി ശ്രീലങ്കയിലെത്തിയ ശേഷമാണ് വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
സഹ പാകിസ്ഥാന്‍ താരം വഹാബ് റിയാസും ഇംഗ്ലണ്ടിന്റെ ലിയാം പ്ലങ്കറ്റും പിന്മാറിയതിന് പിനന്ാലെയാണ് പകരക്കാരനായി തന്‍വീര്‍ ടൂര്‍ണമെന്റില്‍ എത്തിയത്. എന്നാല്‍ കോവിഡ് ബാധിച്ചതോടെ തന്‍വീറും സിംഗും രണ്ടാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരും. തന്‍വീറിന് പകരമായി ആരെയെങ്കിലും വേണമെന്ന് ടസ്‌കേഴ്സ് കോച്ച് ഹഷന്‍ തില്ലകരത്നെ പറഞ്ഞു.
”ഞങ്ങള്‍ ഫ്രാഞ്ചൈസി ഉടമകളോട് സംസാരിക്കുകയും തന്‍വീറിന് പകരമായി ആരെയെങ്കിലും കണ്ടെത്തുകയും വേണം, എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്” എന്ന് മുന്‍ ശ്രീലകന്‍ ബാറ്റ്‌സ്മാന്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു. അതേസമയം മുന്‍ ഇന്ത്യ പേസര്‍ ഇര്‍ഫാന്‍ പത്താനും ശ്രീലങ്കയില്‍ നടക്കുന്ന ലീഗില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments