ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്നു മുതല്‍ ആരംഭിക്കും. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
Read Also : വിൽപ്പന മരവിപ്പിച്ച ജവാൻ റമ്മിൽ പൊടിപടലങ്ങളും ; മദ്യം നശിപ്പിച്ച് കളയാൻ തീരുമാനം
I Will be administered trial dose of Coronavirus vaccine #Covaxin a Bharat Biotech product Tomorrow at 11 am at Civil Hospital, Ambala Cantt under the expert supervision of a team of Doctors from PGI Rohtak and Health Department. I have volunteered to take the trial dose.
— ANIL VIJ MINISTER HARYANA (@anilvijminister) November 19, 2020
ഹരിയാനയിലാണ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണവുമാരംഭിക്കുക.കോവാക്സിന്‍ എന്നാണ് പ്രതിരോധ വാക്സിന് പേരിട്ടിരിക്കുന്നത്. വാക്സിന്‍ പരീക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച ആസ്ട്ര സിനാക്ക, കാഡില്ല തുടങ്ങി 5 വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ ഉള്ളത്.
Post Your Comments