തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഇരയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളിയ വിധിയില്‍ പ്രതികരണവുമായി അഡ്വ ശ്രീജിത്ത് പെരുമന. വിധി പുറപ്പെടുവിച്ച ജസ്റ്റിസ് വി.ജി അരുണിന്റെ പ്രസ്താവന ഉദ്ധരിച്ചാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.
‘ കോടതിയും പ്രൊസികൂട്ടറും സമന്വയത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുറ്റവാളി രക്ഷപ്പെടുകയോ, നിരപരാധി ശിക്ഷിക്കപ്പെടുകയോ ചെയ്യും. സത്യം കണ്ടെത്തി നീതി നടപ്പിലാക്കാന്‍ സ്‌പെഷ്യല്‍ പബ്ലക് പ്രോസികൂട്ടറും പ്രതി ഭാഗം അഭിഭാഷകരും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ കോടതി മാറ്റുക എന്ന ഹര്‍ജ്ജിക്കാരുടെ ആവശ്യം അനുവദിക്കേണ്ട എന്തെങ്കിലും കാരണങ്ങള്‍ ഇല്ല എന്ന് മനസിലാക്കുന്നു ആയതിനാല്‍ കോടതി മാറ്റ ഹര്‍ജ്ജി തള്ളുന്നു’ എന്നായിരുന്നു വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് പറഞ്ഞത്.
ആദ്യത്തെ എഫ്ഐആറില്‍ പ്രതിയല്ലാത്ത ഒരാളെ പിന്നീട് പ്രതി ചേര്‍ക്കുകയും നൂറ് ദിവസത്തിലധികം ജയിലിലടയ്ക്കുകയും ചെയ്ത കേസില്‍ 2021 ഫെബ്രുവരി 2 ന് അഥവാ ഇനി 4 മാസങ്ങള്‍ക്കുളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്ന സുപ്രീംകോടതി വിധിയും നിലനില്‍ക്കെയാണ് ഹാലിളകിയ പ്രോസിക്കൂഷന്‍ കോടതി മാറ്റ അപേക്ഷയുമായി ഇപ്പോള്‍ ഹൈക്കോടതിയില്‍ മുതലക്കണ്ണീരൊഴുകുന്നതെന്നും ഇഷ്ടമുള്ള ജഡ്ജും, കോടതിയും, വിചാരണയും…ഇഷ്ടമുള്ളപ്പോള്‍ കോടതി മാറാന്‍ ഹൈക്കോടതിയെ സമീപിക്കുന്ന പ്രോസിക്കൂഷനുമെല്ലാം ഇങ്ങനെ ചില പ്രിവിലേജ്ഡ് ഇരകള്‍ക്ക് മാത്രമാണോ ഉള്ളത് എന്ന സാധാരണ ബലാത്സംഗ ഇരയുടെ ചോദ്യം ബാക്കിയാകുന്നുവെന്നും പെരുമന പറയുന്നു.
അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
‘കോടതിയും പ്രൊസികൂട്ടറും സമന്വയത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുറ്റവാളി രക്ഷപ്പെടുകയോ, നിരപരാധി ശിക്ഷിക്കപ്പെടുകയോ ചെയ്യും. സത്യം കണ്ടെത്തി നീതി നടപ്പിലാക്കാന്‍ സ്‌പെഷ്യല്‍ പബ്ലക് പ്രോസികൂട്ടറും പ്രതി ഭാഗം അഭിഭാഷകരും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ കോടതി മാറ്റുക എന്ന ഹര്‍ജ്ജിക്കാരുടെ ആവശ്യം അനുവദിക്കേണ്ട എന്തെങ്കിലും കാരണങ്ങള്‍ ഇല്ല എന്ന് മനസിലാക്കുന്നു ആയതിനാല്‍ കോടതി മാറ്റ ഹര്‍ജ്ജി തള്ളുന്നു’
ജസ്റ്റിസ് അരുണ്‍
കേരള ഹൈക്കോടതി
‘ it goes without saying that unless the Court and the prosecutor work in sync it will result in either the guilty escaping from the clutches of law or the innocent being punished. I am confident in the endeavour to reach the truth and render justice, the Special Public Prosecutor and the defence lawyers will work in tandem as is expected of them. For the reasons mentioned above, I find no sustainable ground to allow the prayer for transfer. Consequently the transfer petitions are dismissed.’
Justice Arun, reading from the Operative part of the Order
‘ഭായ്… ഭായ്’ ഇരയും സര്‍ക്കാരും ചേര്‍ന്ന് ഒരു കോടതിക്കും ജഡ്ജിനുമെതിരെ ഹൈക്കോടതിയില്‍ ഘോരം ഘോരം വാദിച്ചിട്ടും കോടതി മാറ്റ ഹര്‍ജ്ജി കോടതി തള്ളി.
കോടതി മാറ്റാനുള്ള ഹര്‍ജ്ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന പ്രോസിക്കൂഷന്‍ ആവശ്യവും ഹൈക്കോടതി തള്ളി. കോടതി മാറ്റ ഹര്‍ജ്ജിയിലെ വിധി സ്റ്റേ ചെയ്യുന്നത് നീതി സംവിധാനത്തില്‍ ശരിയല്ല എന്നും കോടതി നിരീക്ഷിച്ചു.
‘വിചാരണ ആരംഭിച്ച് 80 സാക്ഷികളെ വിസ്തരിച്ചതിനു ശേഷമാണോ കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നത് ‘ എന്നതായിരുന്നു ഇരയോടും പ്രോസിക്കൂഷനോടും ഹൈക്കോടതിയുടെ സുപ്രധാന ചോദ്യം ??
നേരത്തെ വാക്കാല്‍ ആക്ഷേപം ഉന്നയിച്ചിരുന്നു എന്നും സമീപനം മാറാത്തതിനാലാണ് ഇപ്പോള്‍ കോടതി മാറ്റ ഹര്‍ജ്ജിയെന്നും പ്രോസിക്കൂഷന്റെ ന്യായീകരണം.
എന്നാല്‍ പ്രത്യേക സിബിഐ കോടതി ജഡ്ജിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളൊന്നും ഇല്ലെന്ന് പ്രോസിക്കൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇരയെ വിസ്തരിക്കുന്ന വേളയില്‍ പ്രതിഭാഗത്ത് നിന്നും 20 അഭിഭാഷകര്‍ കോടതിയില്‍ ഹാജരായെന്നും ഇരയെ മാനസികമായി തളര്‍ത്തിയെന്നും ഇരയുടെ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ഹൈകോടതിയില്‍ പറഞ്ഞു.
വിചാരണക്കോടതിയുടെ നടപടികള്‍ സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പബ്ലിക് പ്രോസികൂട്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് നവംബര്‍ 2 ലേക്ക് മാറ്റി. ജസ്റ്റിസ് വിജി അരുണാണ് ഇന്ന് കേസ് കേട്ടത്.
കോടതി മാറ്റാനുള്ള കാരണമായി ഇര ഇന്ന് ഹൈക്കോടതില്‍ പറഞ്ഞ പ്രധാന വിഷയം പ്രതിഭാഗത്ത് നിന്നും 20 അഭിഭാഷകര്‍ വിചാരണ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നു എന്നതാണ്.
ഈ ആരോപണം നിയമപരമായോ, നടപടി ക്രമങ്ങള്‍ പ്രകാരമോ, ധാര്‍മ്മികമായോ തെറ്റായ ഒന്നല്ല. ‘Advocates are the officers of the court ‘എന്നാണ് നിയമം പറയുന്നത്. ഒരു കേസില്‍ എത്ര അഭിഭാഷകര്‍ ഹാജരാകണമെന്ന് നിലവില്‍ നിയമമോ നിരോധനമോ ഇല്ല. ചിലപ്രത്യേക സാഹചര്യങ്ങളില്‍ പ്രെസൈഡിങ് ജഡ്ജിന്റെ വിവേചന അധികാരമുപയോഗിച്ച് അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാം എന്നതല്ലാതെ പ്രതിക്കോ വാദിക്കോ വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് നിയമപരമായി യാതൊരു വിലക്കും നിയന്ത്രണങ്ങളുമില്ല.
അഭിഭാഷകരുടെ എണ്ണം കാണുമ്പോഴോ, പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുമ്പോഴോ അതൊരു മാനസിക പീഡനമായി പരാതിപ്പെട്ട് വിചാരണ മറികടക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ വിചാരണയുടെതന്നെ ആവശ്യമെന്താണ് ??
‘പ്രത്യേക സിബിഐ കോടതി ജഡ്ജിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളൊന്നും ഇല്ലെന്ന്’ പ്രോസിക്കൂഷന്‍ ഹൈക്കോടതിയെ അറിയച്ചു. വ്യക്തിപരമായ ആരോപണമില്ലെങ്കില്‍ പിന്നെ പ്രതിഭാഗം നന്നായി വാദിക്കുകയോ, പ്രതിരോധിക്കുകയോ ചെയുന്നതാണോ പ്രോസിക്കൂഷന്റെ പ്രശ്‌നം ????
പ്രതിഭാഗം നന്നായി വാദിക്കുന്നു അതിനാല്‍ കോടതി മാറ്റി, നന്നായി വാദിക്കാന്‍ പറ്റാത്ത കോടതിയിലേക്ക് കേസ് മാറ്റണമെന്ന് വിചാരണ പകുതിയില്‍ പറയുന്നതിന്റെ യുക്തി എന്താണ് ??
നിക്ഷിപ്ത താത്പര്യങ്ങളുമായി ഇന്നയാളാകണം പ്രതി എന്നും, പ്രതി ശിക്ഷിക്കപ്പെടെണം എന്നുമുള്ള മുന്‍വിധിയോടെ അല്ലറചില്ലറ മൊബൈല്‍ ടവര്‍ ലൊക്കേഷനും, മെമ്മറി കാര്‍ഡുകളുമായി ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ ഇറങ്ങിയ പോലീസിനും പ്രോസിക്കൂഷനും കേസ് തോല്‍ക്കുമെന്ന് ഉത്തമ ബോധ്യം വന്നത് 80 സാക്ഷികളെ വിസ്തരിച്ച ശേഷമാണ്. ആദ്യത്തെ എഫ്ഐആറില്‍ പ്രതിയല്ലാത്ത ഒരാളെ പിന്നീട് പ്രതി ചേര്‍ക്കുകയും നൂറ് ദിവസത്തിലധികം ജയിലിലടയ്ക്കുകയും ചെയ്ത കേസില്‍ 2021ഫെബ്രുവരി 2 ന് അഥവാ ഇനി 4 മാസങ്ങള്‍ക്കുളില്‍ വിചാരണ പൂര്‍ത്തിയാക്കണം എന്ന സുപ്രീംകോടതി വിധിയും നിലനില്‍ക്കെയാണ് ഹാലിളകിയ പ്രോസിക്കൂഷന്‍ കോടതി മാറ്റ അപേക്ഷയുമായി ഇപ്പോള്‍ ഹൈക്കോടതിയില്‍ മുതലക്കണ്ണീരൊഴുകുന്നത്.
ഇഷ്ടമുള്ള ജഡ്ജും, കോടതിയും, വിചാരണയും…ഇഷ്ടമുള്ളപ്പോള്‍ കോടതി മാറാന്‍ ഹൈക്കോടതിയെ സമീപിക്കുന്ന പ്രോസിക്കൂഷനുമെല്ലാം ഇങ്ങനെ ചില പ്രിവിലേജ്ഡ് ഇരകള്‍ക്ക് മാത്രമാണോ ഉള്ളത് എന്ന സാധാരണ ബലാത്സംഗ ഇരയുടെ ചോദ്യം ബാക്കിയാകുന്നു ??
ഇരയുടെ കോടതി മാറ്റ ഹര്‍ജ്ജി എന്ന ചീറ്റിപ്പോയ നാടകത്തിനു ശേഷം ഇനി വരാനിക്കുന്നത് ഗണേഷ് കുമാറിന്റെ പി എ യുടെ സ്വാധീനിക്കല്‍ എന്ന നാടകമാണ്…
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments