ഹൈദരാബാദ്: വിഷം ഉള്ളില്‍ ചെന്ന് 50 ഓളം കുരങ്ങുകള്‍ ചത്തു. തെലങ്കാനയിലെ മഹാബൂബാബാദ് ജില്ലയില്‍ സാനിഗപുരം ഗ്രാമത്തിനടുത്തുള്ള ഒരു കുന്നിന്‍മുകളിലാണ് കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തത് കണ്ടെത്തിയതെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുരങ്ങുകളുടെ ശവശരീരങ്ങള്‍ വളരെയധികം അഴുകിയതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല. കുരങ്ങുകള്‍ വിഷം കഴിച്ച് കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഈ നടപടിയെ പ്രേരിപ്പിച്ചതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടതായും മൃതദേഹങ്ങള്‍ കണ്ടെത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 429-ാം വകുപ്പ് (ഒരു മൃഗത്തെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍), 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ 11 (എല്‍) വകുപ്പ് എന്നിവ ചേര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഴുകിയ ശവങ്ങള്‍ കണ്ടെത്തുന്നതിന് അഞ്ച് മുതല്‍ ആറ് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. കുരങ്ങുകളുടെ ഭീഷണിയെത്തുടര്‍ന്ന് നാട്ടുകാരില്‍ ചിലരെ സംശയിക്കുന്നതായി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പോളോജു കൃഷ്ണമാചാരി പറഞ്ഞു. അയല്‍ ഗ്രാമങ്ങളിലും വനംവകുപ്പ് അന്വേഷണം ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അഴുകിയ ശവങ്ങളെ വനം വകുപ്പ് സംസ്‌കരിച്ചു.
Post Your Comments