Latest NewsKeralaNewsIndia

ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ തന്ത്രങ്ങളുമായി കെ.പി. യോഹന്നാന്‍ ; ചോദ്യം ചെയ്യല്‍ ഡിസംബറിലേക്ക് മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ തന്ത്രങ്ങളുമായി ബിലീവേഴ്‌സ് ചര്‍ച്ച്‌ ബിഷപ്പ് കെ.പി. യോഹന്നാന്‍. യോഹന്നാന്‍ ഇപ്പോള്‍ അമേരിക്കയിലെ ടെക്സസിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ആസ്ഥാനത്താണ്. യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര്‍ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്സിന് നോട്ടീസ് അയച്ചു. എന്നാല്‍ നിശ്ചയിച്ച ദിവസം കടന്നാല്‍ നടപടികള്‍ കടുപ്പിക്കാനാണ് വകുപ്പിന്റെ നീക്കം.

Read Also : തദ്ദേശ തിരഞ്ഞെടുപ്പ് : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്ന് ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അനധികൃത പണമിടപാടില്‍ കെ.പി. യോഹന്നാന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. യോഹന്നാന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു ഈ നടപടി.

ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ ട്രസ്റ്റുകള്‍ വഴി നടന്ന വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പണം ചെലവഴിച്ച മേഖലകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്ബത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. കെ.പി. യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡുകളില്‍ 17 കോടി രൂപയാണ് ആദായ നികുതി വകുപ്പ് ഇതുവരെ പിടിച്ചെടുത്തത്.ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ മൊഴിയെടുപ്പിന് ഹാജരാകാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button