കൊച്ചി: ഇബ്രാഹിംകുഞ്ഞിണ് മറുപടിയുമായി പി രാജീവ്. പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് പി രാജീവെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം നിഷേധിച്ചാണ് പി രാജീവ് രംഗത്ത് എത്തിയത്. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നായിരുന്നു രാജീവിന്റെ മറുപടി. പരാജയഭീതി മൂലം ഇബ്രാഹിംകുഞ്ഞിന്റെ നില തെറ്റിയിരിക്കുകയാണ്. ജാമ്യത്തിന് വേണ്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. പാലാരിവട്ടം പാലത്തില്‍ കമ്പിയില്ലാതായത് ഞങ്ങള്‍ ആലോചിച്ചിട്ടല്ല.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലിയ വ്യത്യാസത്തിനാണ് തോറ്റത്. അതിനെക്കുറിച്ച് ചര്‍ച്ച നടത്തേണ്ട കാര്യം സിപിഎമ്മിനില്ലെന്നും പി രാജീവ് പറഞ്ഞു. 2019 ൽ രാജീവിനായി വോട്ട് മറിച്ചുനൽകാൻ ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങാതിരുന്നതിനാണ് തന്നെ കേസില്‍ കുടുക്കിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം. ഇതിൽ രാജീവിനെ ചില സിപിഎം നേതാക്കൾ സഹായിച്ചുവെന്നും ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Post Your Comments