Latest NewsNewsIndia

പശ്ചിമ ബംഗാളില്‍ ആക്രമ രാഷ്ട്രീയം തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി ഓഫീസിന് തീവെച്ചു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ആക്രമ രാഷ്ട്രീയം തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബബന്‍പൂരിലെ ബിജെപി ഓഫീസിന് തീവെച്ചു. തങ്ങളെ ഭയപ്പെടുത്താനാണ് തൃണമൂലിന്റെ ശ്രമമെന്നും പക്ഷേ അതൊന്നും വിലപ്പോവില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

വിലകുറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ആരാണ് ഭയപ്പെട്ടതെന്ന് ജനം തിരിച്ചറിഞ്ഞെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി എല്ലാ വെല്ലുവിളികളെയും നേരിടുമെന്നും ബിജെപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ജനങ്ങള്‍ തൃണമൂലിന്റെ രക്തം പുരണ്ട ഭീകര രാഷ്ട്രീയത്തെ പിന്തുണയ്ക്കില്ലെന്നും തൃണമൂലിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ബംഗാളിലെ ബിജെപി ഘടകം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button