ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കേരളത്തിലെ സർക്കാരിനെ ലക്ഷ്യംവയ്ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും പിണറായി വിജയനെയും അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായും യെച്ചൂരി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നു. അടിയന്തരമായി ഭരണഘടനാസ്ഥാപനങ്ങള്‍ ഇടപെടണമെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
Post Your Comments