Latest NewsNewsIndia

കാമുകിയുടെ തൊണ്ടയില്‍ കത്തി വച്ച്‌ കീറിയ ശേഷം സ്വന്തം വായില്‍ ബോംബ് വച്ച്‌ ആത്മത്യക്കു ശ്രമിച്ചു

അമ്മയ്‌ക്കൊപ്പമാണ് കാമുകിയായ സ്ത്രീ താമസിക്കുന്നത്.

സ്വന്തം വായില്‍ ബോംബ് വച്ച്‌ ആത്മത്യക്കു ശ്രമിച്ചയാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. വായ തകര്‍ന്ന നിലയിൽ 55 കാരനായ ടാക്സി ഡ്രൈവറാണ്‌ പരിക്കേറ്റു ചികിത്‌സയിൽ കഴിയുന്നത്. 58 കാരിയുമായുള്ള പ്രണയമാണ് ഇതിന് പിന്നിൽ.

കാമുകിയുടെ തൊണ്ടയില്‍ കത്തി വച്ച്‌ കീറിയ ശേഷം ഇയാള്‍ സ്വന്തം വായില്‍ ബോംബ് തിരുകി തിരി കൊളുത്തുകയായിരുന്നു. സ്ത്രീയുടെ നില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പോലീസ് ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്.

read  also:തീവണ്ടിക്ക് മുകളില്‍ നിന്നും സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ചു

കാമുകിയെ കാണാന്‍ കഴിയാത്ത വിഷമമാണ് ഇയാളെ പ്രകോപിപ്പിച്ചത്. മഹാരാഷ്ട്രയിലെ മാലാഡ് ഈസ്റ്റിലാണ് സംഭവം. അമ്മയ്‌ക്കൊപ്പമാണ് കാമുകിയായ സ്ത്രീ താമസിക്കുന്നത്. സച്ചിന്‍ ചൗഹാന്‍ എന്ന ഇയാളുമായി ഇവര്‍ക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇയാള്‍ അടിക്കടി വീട്ടില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ഭീതിയെത്തുടര്‍ന്നു ഇയാള്‍ വീട്ടില്‍ വരുന്നത് കാമുകിയുടെ അമ്മ വിലക്കി. തുടക്കത്തില്‍ ഒന്നും പറയാതെ മടങ്ങിയ ഇയാള്‍ ഒരു ദിവസം പുലര്‍ച്ചെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button