KeralaLatest NewsNews

സിപിഎം സൂക്ഷിച്ചുവെച്ച ബോംബാണ് പൊട്ടിയത്; ആരോപണവുമായി ബിജെപി

കണ്ണൂര്‍: തൊഴിലുറപ്പ് പണിക്കിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി ബിജെപി. അക്രമമുണ്ടാക്കാനായി സിപിഎം സൂക്ഷിച്ചുവെച്ച ബോംബാണ് പൊട്ടിയതെന്ന് ബിജെപി ആരോപിച്ചു. കണ്ണൂർ മുഴക്കുന്ന് മാമ്പ്രത്ത് ആണ് സംഭവം നടന്നത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

മുഴക്കുന്ന് ഊര്‍പ്പാല്‍ സ്വദേശി കൊല്ലംമാട്ടേല്‍ ഓമന ദയാനന്ദനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഓമനയടക്കം പത്തൊമ്പത് തൊഴിലാളികള്‍ മുഴക്കുന്ന് മാമ്പ്രത്ത് തൊഴിലുറപ്പ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെ വെള്ളമൊഴുകുന്ന കാന ഓമന വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് ബോംബ് പൊട്ടിയത്. പരിക്കേറ്റ ഓമനയെ ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ഓമനയുടെ കൈ കാലുകള്‍ക്ക് നിരവധി മുറിവുള്‍ പറ്റിയിരുന്നു.

ALSO READ: തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. കാനയില്‍ ഒളിപ്പിച്ച ബോംബില്‍ തൂമ്പ തട്ടിയാണ് സ്‌ഫോടനം ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തി. പ്രദേശത്ത് അക്രമമുണ്ടാക്കാന്‍ സിപിഎമ്മുകാര്‍ സൂക്ഷിച്ച് വെച്ച ബോബാണ് പൊട്ടിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button