തിരുവനന്തപുരം: ജവാന്‍ മദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സും എക്‌സൈസ് കമ്മീഷണറും രംഗത്ത്. പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇവര്‍ വ്യക്തമാക്കി. മദ്യത്തില്‍ വീര്യത്തിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവിധ തരത്തിലുള്ള വ്യാജപ്രചരണങ്ങളും ജവാനെതിരെ ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്തി എക്‌സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന്‍ രംഗത്തെത്തിയത്.
ആല്‍ക്കഹോളിന്റെ വീര്യം കുറവെന്ന് കണ്ടെത്തിയ മൂന്ന് ബാച്ച് മദ്യം മാത്രമാണ് പിന്‍വലിച്ചതെന്നും ജവാന്‍ കഴിച്ചതിന്റെ പേരില്‍ ഗുരുതരാവസ്ഥയില്‍ ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ജവാന്‍ റമ്മില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 42.86 ആണ്. എന്നാല്‍ ജൂലൈ മാസത്തില്‍ നിര്‍മ്മിച്ച മൂന്ന് ബാച്ച് മദ്യ സാംപിളില്‍ വീര്യം 39 ശതമാനമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഈ മൂന്ന് ബാച്ചിലെ മദ്യം വില്‍ക്കരുതെന്നാണ് എക്‌സൈസ് ഉത്തരവ്.
വില കുറവായതിനാലും സര്‍ക്കാര്‍ സ്ഥാപനം നിര്‍മ്മിക്കുന്ന മദ്യമായതിനാലും സംസ്ഥാനത്ത് ഏറ്റവുമധികം ഡിമാന്റുള്ള മദ്യമാണ് ജവാന്‍. ഡിമാന്‍ഡ് മൂലം ജവാന്റെ പ്രതിദിന ഉത്പാദനം ഉയര്‍ത്തണമെന്ന് കുറച്ചു കാലമായി ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടു വരികയായിരുന്നു.
Post Your Comments