Latest NewsIndia

തലസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ച്‌ വീട്ടില്‍ എത്തിച്ചു: വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് സര്‍വീസ് നോക്കാതെ സ്ഥാനക്കയറ്റം

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പൂര്‍ ബഡ്‌ലി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സീമാ ധാക്ക.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ച്‌ വീട്ടില്‍ എത്തിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് സർവീസ് നോക്കാതെ സ്ഥാനക്കയറ്റം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമയ്പൂര്‍ ബഡ്‌ലി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സീമാ ധാക്ക.

മൂന്ന് മാസത്തിനിടെ കണ്ടെത്തിയ 76 കുട്ടികളില്‍ 56 പേര്‍ 14 വയസില്‍ താഴെയുള്ളതാണ്.  പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി കാണാതായ കുട്ടികളെ കണ്ടെത്തുന്ന പൊലീസുകാര്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള പ്രോത്സാഹന പദ്ധതി ഡല്‍ഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മൂന്ന് മാസത്തിനിടെ സീമാ ധാക്ക കാണാതായ 76 കുട്ടികളെ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ നിന്ന് മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയാണ് സീമാ ധാക്ക കുട്ടികളെ കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഡൽഹി പോലീസിൽ സാധാരണ ഊഴം അനുസരിച്ച്‌ സ്ഥാനക്കയറ്റം നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഈ പ്രത്യേക ദൗത്യത്തില്‍ പങ്കെടുത്ത് 50ലധികം കുട്ടികളെ കണ്ടെത്തി തിരിച്ചുവീട്ടില്‍ എത്തിക്കുന്ന കോണ്‍സ്റ്റബിള്‍മാര്‍ക്കും ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്കും ഊഴം നോക്കാതെ ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കും എന്നതായിരുന്നു പ്രഖ്യാപനം.

read also: അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ് ; തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ആദരിച്ച് സന്ദീപ് വാര്യര്‍

ഈ 50 കുട്ടികളും പതിനാല് വയസില്‍ താഴെയായിരിക്കണം എന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു. ഇതിലാണ് സീമാ ധാക്ക വിജയിച്ചത്. കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ അടക്കമുള്ളവര്‍ സീമാ ധാക്കയെ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments


Back to top button