ബെംഗളൂരു : ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷയിലെ തുടർവാദം ബെംഗളൂരു പ്രത്യേക കോടതി നവംബർ 24-ലേക്കു മാറ്റി. ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻസിബി ബിനീഷിനെ ചോദ്യംചെയ്യുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതോടെയാണിത്.
എന്നാൽ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുല്ല.
Read Also : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധജില്ലകളിൽ യെല്ലോ അലേർട്ട്
മാത്രമല്ല 7 സിനിമകളിൽനിന്നു മാത്രമേ ബിനീഷിന് പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയിൽ അഭിനയിച്ചതെന്നും വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഒക്ടോബർ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.
Post Your Comments