റിയാദ് :മദ്ധ്യപൂര്‍വേഷ്യ വീണ്ടും പുകയുന്നു. ഇറാന്റെ ആണവമോഹങ്ങള്‍ക്ക് എതിരെ യുഎസിനു പുറമെ സൗദിയും രംഗത്ത് വന്നു. അന്തരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് ഇറാന് ആണവായുധ നിര്‍മ്മാണവുമായി മുന്നോട്ട് പോയാല്‍ സൗദി അറേബ്യയ്ക്കും ആണവായുധങ്ങള്‍ നിര്‍മ്മിക്കേണ്ടി വരുമെന്ന് സൗദി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്കി. ഇറാന്, ആണവായുധം സ്വന്തമാക്കിയാല്‍, പിന്നെ സൗദിക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും സൗദി വിദേശകാര്യമന്ത്രി അദേല്‍- അല്‍- ജുബൈര്‍ പ്രസ്താവിച്ചു. അതേസമയം, അധികാരം വിട്ടൊഴിയുന്നതിനു മുന്‍പ് ഇറാനെ ആക്രമിക്കുമെന്ന സൂചനകളുമായി ട്രംപ് എത്തിയതിനു പുറകേയാണ് ഇറാനു നേരെ സൗദി താക്കീത് നല്‍കിയിരിക്കുന്നത്.
Read Also : ശമ്പളം കിട്ടിയില്ല …. കമ്പനിയിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് അറസ്റ്റില്‍
അതിനിടെ, ന്യുക്ലിയര്‍ കരാറില്‍ പറയുന്നതിന്റെ എട്ടിരട്ടി സമ്പുഷ്ട യുറേനിയം ഇറാന് ശേഖരിച്ചിട്ടുണ്ട്എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് യു എന്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി പുറത്തുവിട്ടു.നവംബര്‍ 2 ലെ കണക്ക് പ്രകാരം 2,442.9 കിലോഗ്രാം സമ്പുഷ്ട യുറേനിയമാണ് ഇറാന്റെ പക്കല്‍ ഇപ്പോള്‍ ഉള്ളത്.
ഗസ്സ, സിറിയ, ഇറാക്ക് എന്നിവിടങ്ങളിലെ ഇസ്ലാമിക തീവ്രവാദികളെ ഇറാന് പിന്തുണയ്ക്കുന്നുണ്ടെന്നാണ് യുഎസിന്റെ ആരോപണം.ഇറാനില്‍ വച്ച് അല്‍ഖൈ്വദയുടെ രണ്ടാമത്തെ ഉന്നത നേതാവായ അബു മുഹമ്മദ് അല്‍ മസ്രിയേയും മകളേയും ഇസ്രയേല്‍ രഹസ്യാന്വേഷക സംഘം വധിച്ചതിനു പിന്നിലെ പ്രേരക ശക്തിയും അമേരിക്കയായിരുന്നു.
Post Your Comments