Latest NewsIndiaNews

ജയില്‍ശിക്ഷയ്ക്ക് വിധിച്ച ലാലുപ്രസാദ് യാദവ് കഴിയുന്നത് ജയിലിലല്ല , ആഡംബര ബംഗ്ലാവില്‍… എല്ലാവരേയും ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം

റാഞ്ചി : ജയില്‍ശിക്ഷയ്ക്ക് വിധിച്ച ലാലുപ്രസാദ് യാദവ് കഴിയുന്നത് ജയിലിലല്ല , ആഡംബര ബംഗ്ലാവില്‍… എല്ലാവരേയും ഞെട്ടിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ( ആര്‍.ഐ.എം.എസ് ) ഡയറക്ടര്‍ക്ക് അനുവദിച്ചിട്ടുള്ള ബംഗ്ലാവിലാണ് ലാലുവിന് സുഖവാസം ഒരുക്കിയിരിക്കുന്നത്.

Read Also : ബിലീവേഴ്സ് ചര്‍ച്ചില്‍ നടന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനം; സഭാ ആസ്ഥാനത്തെ നീക്കം നിരീക്ഷിച്ച് കേന്ദ്ര ഏജന്‍സികള്‍ ….തട്ടിപ്പ് നടത്തിയിരിക്കുന്നത് 6000 കോടിയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും

ഒരു ദേശീയ മാദ്ധ്യമമാണ് ലാലുവിന്റെ പുതിയ വീഡിയോ പുറത്ത് വിട്ടത് . ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് രണ്ട് വര്‍ഷത്തോളമായി വിവിധ രോഗങ്ങള്‍ക്ക് ആര്‍.ഐ.എം.എസില്‍ ചികിത്സയില്‍ കഴിയുകയാണ്. ബംഗ്ലാവില്‍ ചുറ്റി നടക്കുന്ന ലാലുവിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

2017ലാണ് കാലിത്തീറ്റ അഴിമതി കേസില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ ആരോഗ്യനില ഗുരുതരമായെന്ന് കാട്ടി 2018 ഓഗസ്റ്റ് 29ന് ലാലുവിനെ ആര്‍.ഐ.എം.എസിലെ പേയിംഗ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് സാഹചര്യം മുന്‍ നിറുത്തി ഓഗസ്റ്റ് 5നാണ് ലാലുവിനെ ആര്‍.ഐ.എം.എസ് ഡയറക്ടറുടെ ബംഗ്ലാവിലേക്ക് മാറ്റിയത്. ലാലു ചികിത്സയില്‍ കഴിഞ്ഞിരുന്ന വാര്‍ഡിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹത്തെ ബംഗ്ലാവിലേക്ക് മാറ്റുന്നതെന്ന് ആര്‍.ഐ.എം.എസ് ആക്ടിംഗ് ഡയറക്ടര്‍ ഡോ. മഞ്ജു ഗാരി വ്യക്തമാക്കിയിരുന്നു.

ലാലു വരുമ്പോള്‍ ബംഗ്ലാവ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ പുതിയ ആര്‍.ഐ.എം.എസ് ഡയറക്ടര്‍ ചുമതലയേറ്റിട്ടും ഡയറക്ടറുടെ ഔദ്യോഗിക വസതിയായ ബംഗ്ലാവില്‍ നിന്നും ലാലുവിനെ മാറ്റി പാര്‍പ്പിച്ചിട്ടില്ല. ഡയറക്ടര്‍ ഇപ്പോള്‍ ഗസ്റ്റ് ഹൗസിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button