തിരുവനന്തപുരം : കേരളാ വനവാസി വികാസ കേന്ദ്രത്തിന്റെ ‘വനമിത്രാ സേവാ പുരസ്കാരം’ നടന് സന്തോഷ് പണ്ഡിറ്റിന്. താരത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. വയനാട് ജില്ലയില്‍ പനമരത്ത് വെച്ച് നടന്ന, സ്വാതത്ര സമര സേനാനി തലക്കല്‍ ചന്തു സ്മൃതി ദിനത്തില്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനായിരുന്നു ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.
ഇത് തന്റെ ജീവിതത്തിലെ മൂന്നാമത്തെ അവാര്‍ഡാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് ലഭിക്കുന്ന ആദ്യ അവാര്‍ഡാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 2011 ല്‍ മലയാള സിനിമയുടെ കാരണവരായ നടന് മധു സാറാണ് തനിക്ക് ‘ഏകലവ്യ പുരസ്കാരം’ തന്നത്. ഒരു സിനിമയുടെ ക്യാമറ ഒഴികെ സമസ്ത മേഖലയും ഒറ്റക്ക് കൈകാര്യം ചെയ്ത് ആദ്യ സിനിമ ഇറക്കി സൂപ്പര്‍ വിജയം നേടിയതിനാണ് ആ അവാര്‍ഡ് നല്‍കിയത്.
പിന്നീട് 2019 ല്‍ ‘ബെസ്റ്റ് ഓള് റൗണ്ടര്‍ ഓഫ് ദി മലയാളം ഫിലിം ഇന്‍ഡസ്ട്രി ‘ അവാര്‍ഡ് ഒരു പ്രമുഖ ചാനലും നല്കി. അതും സിനിമാ സംബന്ധമായ അവാര്‍ഡ് ആയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ അവാര്‍ഡ് തന്റെ ജീവിതത്തിലെ മൂന്നാമത്തെ അവാര്‍ഡ്. താരം ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments