മോസ്‌കോ: റഷ്യയുടെ സ്പുട്നിക് 5 കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കുവാൻ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍.
Read Also : മൗത്ത് വാഷ് കൊറോണ വൈറസിനെ ഇല്ലാതാക്കുമോ ? ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ
ഓഗസ്റ്റിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിക്കുന്നത്. വാക്സിന്റെ രജിസ്ട്രേഷന്‍ നടത്തിയതും ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ്. ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാനുളള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
പരീക്ഷങ്ങളുടെ അടിസ്ഥാനത്തില്‍ വാക്സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അവകാശവാദമുന്നയിച്ചിരുന്നു. കോവിഡ് വാകസിന്‍ നിര്‍മാതാക്കളായ ഫൈസര്‍, ബയോണ്‍ടെക്ക് എന്നിവയും മോഡേണയും തങ്ങളുടെ വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments