Latest NewsKeralaNews

“കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇങ്ങോട്ടു വരണ്ട അവിടെ ഇരുന്നാല്‍ മതി” : മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. “കേന്ദ്ര അന്വേഷണ ഏജന്‍സികളെല്ലാം കേരളത്തില്‍ വട്ടമിട്ടുപറക്കുന്നു. വികല മനസുകളുടെ താത്പര്യത്തിനനുസരിച്ചു തുള്ളുന്ന നിക്ഷിപ്ത താത്പര്യങ്ങളുമായി അന്വേഷണ ഏജന്‍സികള്‍ ഇങ്ങോട്ടുവരണ്ടെന്നും അവിടെ ഇരുന്നാല്‍ മതി”-മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ സര്‍ക്കാര്‍ പദ്ധതികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു. ഉദ്യോഗസ്ഥരുടെ മനോബലം തകര്‍ക്കുന്നു.ഞങ്ങളെ ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അത് കൃത്യമായി തന്നെ നിറവേറ്റും. അതിനിടക്ക് അന്വേഷണ ഏജന്‍സികള്‍ വരണ്ട.കുത്തകകളുടെ വക്കാലത്തുമായി ആരും ഇവിടേക്കുവരണ്ടെന്നും പ്രതിപക്ഷത്തിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button