COVID 19CinemaLatest NewsNewsIndiaEntertainment

“കൊവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചാലും ഞാൻ അത് ഒരിക്കലും വിശ്വസിക്കില്ല” : സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണ

കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ലെന്ന് തെലുങ്കു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. “നമ്മള്‍ കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. ഇതുവരെ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കാനും പോകുന്നില്ല. കൊവിഡ് കാലങ്ങളില്‍ തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അത് തെറ്റായ ഉപദേശമാണ്. രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കുകയാണ് വേണ്ടത്. കൂടാതെ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും രണ്ടു നേരവും ഗാര്‍ഗിള്‍ ചെയ്യുകയും വേണം. നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, രോഗത്തെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക, ഇതെല്ലാമാണ് ചെയ്യേണ്ടത് ” – ബാലകൃഷ്ണ പറഞ്ഞു.

താനൊരു ദൈവ വിശ്വാസിയാണ്. ഞാന്‍ എപ്പോഴും വേദ മന്ത്രങ്ങള്‍ ഉരുവിടാറുണ്ട്. എന്നെ സംബന്ധിച്ച് മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഈശ്വരന്‍ എന്തിനെയും നേരിടാനുള്ള കരുത്ത് മനസ്സിന് നല്‍കുന്നുവെന്നും ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button