
ഹൈദരാബാദ് : നന്ദമുരി ബാലകൃഷ്ണയുടെ ഡാക്കു മഹാരാജ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ചിത്രത്തിന് മികച്ച സ്വീകാര്യതയും ഇതിനോടകം ലഭിച്ചതിനൊപ്പം തിരക്കഥയ്ക്കും സംഗീതത്തിനും പ്രശംസയും ലഭിച്ചു.
ഇപ്പോൾ ഈ മികച്ച വിജയത്തിന് ശേഷം ബാലകൃഷ്ണ, ചിത്രത്തിന്റെ സംഗീതസംവിധായകൻ തമൻ എസിനെ പ്രത്യേക അഭിനന്ദനം അറിയിച്ചു. ഇന്റർനെറ്റിലുടനീളം പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്നും ആക്ഷൻ ഡ്രാമ ചിത്രത്തിനായി താൻ ചെയ്ത പ്രവർത്തനത്തിനുള്ള അഭിനന്ദനമായി നന്ദമുരി ബാലകൃഷ്ണ തമൻ എസിന് ഒരു കിടിലൻ പോർഷെ കാറിൻ്റെ താക്കോൽ കൈമാറുന്നതാണ് കാണാൻ സാധിക്കുന്നത്.
അതേ സമയം ഡാക്കു മഹാരാജിന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ നോക്കിയാൽ ചിത്രം റിലീസ് ചെയ്ത് 15 ദിവസത്തിനുള്ളിൽ 114 കോടി രൂപ നേടിയിട്ടുണ്ട്. എന്നാൽ ഉത്തരേന്ത്യയിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചില്ല.
ചലച്ചിത്രത്തിലെ സംഗീതം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഉർവശി റൗട്ടേലയുടെ ദബിദി ദബിദി എന്ന ഗാനത്തിന്റെ അനുചിതമായ നൃത്തച്ചുവടുകൾ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങി. അതേ സമയം തിയേറ്റർ റിലീസിന് ശേഷം ഡാകു മഹാരാജ് ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments