ആലപ്പുഴ: “യുഡിഎഫ് കാലത്ത് നടത്തിയത് പോലെ വായ്പ എടുത്താണ് എൽഡിഎഫും വികസനം നടത്തുന്നത്. അന്നാരും എതിർത്തില്ല. സിഎജി അല്ല ഏത് കൊലകൊമ്പൻ വന്നാലും വികസനം തടയാൻ കഴിയില്ല. ജനങ്ങൾ സർക്കാരിൻറെ കൂടെ ആണ്”, മന്ത്രി തോമസ് ഐസക് പറഞ്ഞു.
എല്ലാം ഭരണഘടന വിരുദ്ധം ആണെന്നാണ് സിഎജിയുടെ പെട്ടെന്നുള്ള കണ്ടുപിടുത്തം. വികസന പ്രവർത്തനങ്ങൾക്ക് എതിരെ സിഎജി പറഞ്ഞ കാര്യത്തിൽ പ്രതിപക്ഷ നേതാവിന് ഒന്നും പറയാൻ ഇല്ല. മറിച്ച് കരട് ആണോ അന്തിമം ആണോ എന്നതാണ് അദ്ദേഹത്തിൻ്റെ പ്രശ്നമെന്നും മന്ത്രി കുറ്റപ്പെടുത്തി.
Post Your Comments