Latest NewsNewsInternational

ജീവനോടെ കഴുത്തറ്റം വരെ മണ്ണിട്ട് മൂടി … യുവതിയ്ക്ക് ദാരുണാന്ത്യം… ധരിച്ചിരിക്കുന്നത് ട്രാക്ക്‌സ്യൂട്ട്… ഇവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല … നടന്നിരിക്കുന്നത് അതിക്രൂരമായ കൊല

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ജീവനോടെ കഴുത്തറ്റം വരെ മണ്ണിട്ട് മൂടി യുവതിയ്ക്ക് ദാരുണാന്ത്യം.. ട്രാക്ക്സ്യൂട്ട് ധരിച്ചിരിക്കുന്ന ഇവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ജീവനോടെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചിട്ട യുവതി ഒരാഴ്ചയ്ക്ക് ശേഷമാണ് മരിച്ചിരിക്കുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് സംഭവം. ഏകദേശം 40 വയസ്സോളം പ്രായം വരുന്ന സ്ത്രീയാണ് അതിദാരുണമായി മരിച്ചത്. ഇവരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ മണ്ണില്‍ കുഴിച്ചിട്ടതാണെന്ന് പൊലീസ് പറയുന്നു. മണ്ണിനടിയില്‍ അനങ്ങാനാവാതെ നിന്നു പോയ യുവതിക്ക് ഒടുവില്‍ മരണം സംഭവിക്കുക ആയിരുന്നു എന്ന് പൊലീസ് പറയുന്നു.

Read Also : ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് ആഭിചാരത്തിന്; വയറുകീറി കരള്‍ ചൂഴ്ന്നെടുത്തു; അതിക്രൂരമായ കൊലയ്ക്ക് മുമ്പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

സെന്റ് പീറ്റേഴ്സ് ബര്‍ഗിന് സമീപത്തുള്ള കാട്ടില്‍ നിന്നാണ് യുവതിയുടെ മൃതദേഹം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്. കാട്ടിലൂടെ നടന്നു പോയ ഒരു യുവതിയാണ് കഴുത്തറ്റം മൂടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. 40 വയസ്സോളം പ്രായം വരുന്ന സ്ത്രീ ട്രാക് സ്യൂട്ടാണ് ധരിച്ചിരുന്നത്. പോക്കറ്റില്‍ നിന്നും ാെരു സ്വര്‍ണ ചെയിനും പൊലീസ് കണ്ടെടുത്തു. എന്നാല്‍ ഈ സ്ത്രീയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഇവരുടെ ശരീരത്തില്‍ നിരവധി ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തി. യഥാര്‍ത്ഥ മരണ കാരണം കണ്ടെത്താന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. സെന്റ് പീറ്റേഴ്സ്ബര്‍ഗിനും യൂണ്ടോള്‍ വോ സിറ്റിക്കും ഇടയിലുള്ള കാട്ടില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ആരെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button