Latest NewsKeralaNews

ബിലീവേഴ്സ് ചര്‍ച്ചില്‍ നടന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനം; സഭാ ആസ്ഥാനത്തെ നീക്കം നിരീക്ഷിച്ച് കേന്ദ്ര ഏജന്‍സികള്‍ ….തട്ടിപ്പ് നടത്തിയിരിക്കുന്നത് 6000 കോടിയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കെപി യോഹന്നാന് കുരുക്ക് മുറുകുന്നു. കെ.പി.യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്ന് നിര്‍ദേശമുണ്ട്. അടുത്ത തിങ്കളാഴ്ച്ച കൊച്ചിയില്‍ ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു. യോഹന്നാനെതിരെ അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്സ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. അതേസമയം യോഹന്നാന്റെ മൊഴി എടുത്ത ശേഷം കൂടുതല്‍ നടപടികളുമായി ആദായ നികുതി വകുപ്പ് മുന്നോട്ട് പോകും.

Read Also : ജീവനോടെ കഴുത്തറ്റം വരെ മണ്ണിട്ട് മൂടി … യുവതിയ്ക്ക് ദാരുണാന്ത്യം… ധരിച്ചിരിക്കുന്നത് ട്രാക്ക്‌സ്യൂട്ട്… ഇവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല … നടന്നിരിക്കുന്നത് അതിക്രൂരമായ കൊല

വിദേശ രാജ്യങ്ങളിലായി നിരവധി സുവിശേഷ പ്രസംഗങ്ങള്‍ ബിഷപ്പ് നടത്തുന്നുണ്ട്. ഇത്തരത്തില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. നേരത്തെ തന്നെ കോടികളുടെ സ്വത്ത് യോഹന്നാന് ഉണ്ടെന്ന് വിശ്വാസികള്‍ ചിലര്‍ തന്നെ പറഞ്ഞിരുന്നു. അതേസമയം ബിലീവേഴ്സ് സ്ഥാപനങ്ങളില്‍ കണക്കെടുപ്പ് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇവരുടെ ഉടമസ്ഥതയില്‍ സ്‌കൂളുകള്‍, കോളേജുകള്‍, എന്നിവയുണ്ട്. ഇതിന് പുറമേ ടെസ്റ്റുകളുടെ ഓഫീസുകളിലും പരിശോധന നടത്തി. യോഹന്നാന്റെ വീട്ടിലും ആദായനികുതി വകുപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും ഇടപാടിനെ കുറിച്ച് അടക്കമുള്ള വിവിധ രേഖകളും കണ്ടെത്തിയിരുന്നു. അരങ്ങേറിയത് വലിയ തട്ടിപ്പ് തന്നെയാണെന്ന് വിശ്വാസത്തിലാണ് ആദായനികുതി വകുപ്പ്.

വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വലിയ വൈരുദ്ധ്യങ്ങളാണ് ഉള്ളത്. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button