മുംബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയസിങ് റാവു ഗെയ്ക്വാദ് പാട്ടീൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി കാണിച്ച് പാട്ടീൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന് അദ്ദേഹം കത്തയക്കുകയുണ്ടായത്.
‘പാർട്ടിക്കായി പ്രവർത്തിക്കാൻ ഞാൻ ഒരുക്കമാണ്. എന്നാൽ പാർട്ടി എനിക്ക് അവസരം നൽകുന്നില്ല. ആതുകൊണ്ടാണ് ഇത്തരമൊരു നടപടി’ ഔറംഗാബാദിൽ താമസിക്കുന്ന പാട്ടീൽ വാർത്താ ഏജൻസിയായ പി.ടി.ഐയോട് ടെലിഫോൺ വഴി പ്രതികരിക്കുകയുണ്ടായി.
‘എനിക്ക് പാർലമെൻറിലോ നിയമസഭയിലോ അംഗത്വം ആവശ്യമില്ല. പാർട്ടിയെ ശക്തിപ്പെടുത്താനായി ഒരവസരം നലകാനാണ് കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഞാൻ ആവശ്യപ്പെടുന്നത്. എന്നാൽ പാർട്ടി എനിക്കൊരവസരം തന്നില്ല’- പാട്ടീൽ പറഞ്ഞു.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും മന്ത്രിയായിരുന്ന ജയസിങ് റാവു ഗെയ്ക്വാദ് പാട്ടീലിൻെറ രാജിക്കാര്യത്തിൽ സംസ്ഥാനത്തെ ബി.ജെ.പി ഘടകം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
Post Your Comments