വാഷിംഗ്ടണ്‍ ഡിസി: കമല ഹാരിസിന് ഫേസ്ബുക്കിന്റെ ഉറപ്പ്. നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരായ വംശീയ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. വിവിധ പേജുകളില്‍ വന്ന പോസ്റ്റുകളുടെയും കമന്റുകളുടെയും അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്തതിനൊപ്പം പേജുകള്‍ തന്നെ എടുത്തുകളയുകയും ചെയ്തിട്ടുണ്ട്.
Read Also: തീവ്രവാദം: 21 പേർക്ക് തൂക്ക് കയർ; ഞെട്ടിത്തരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്
എന്നാൽ കമല ഹാരിസ് അമേരിക്കക്കാരി അല്ല, കമല പൂര്‍ണമായും കറഉത്ത വര്‍ഗക്കാരിയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഉയര്‍ന്നു വന്നത്. ചില പേജുകളിലാകട്ടെ ഒരുപടികൂടി കടന്ന് ലൈംഗിക ചുവയുള്ള വാക്കുകളും പരാമര്‍ശങ്ങളും വരെ കമലയ്ക്കു നേരെ ഉയര്‍ന്നു. 4,000വും 1,500 ഒക്കെ അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം ചര്‍ച്ചകളും പ്രതികരണങ്ങളും ഒക്കെ ഉയര്‍ന്നുവന്നത്.
Post Your Comments