
ലിമ: പെറുവിന്റെ ഇടക്കാല പ്രസിഡന്റായി ഫ്രാൻസിസ്കോ സഗസ്തിയെ തെരഞ്ഞെടുത്തു. 2021ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ 76കാരനായ സഗസ്തിയായിരിക്കും രാജ്യത്തെ നയിക്കുന്നത്. പ്രസിഡന്റായിരുന്ന മാർട്ടിൻ വിസാരയെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനേത്തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നത്. ഇദ്ദേഹത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ ഉയർന്നതിന്റെ സാഹചര്യത്തിലായിരുന്നു ഇംപീച്ച്മെന്റ്.
വിസാരെക്കു പിന്നാലെ ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ മാനുവൽ മൊറീനോ ഒരു മാസം മാത്രം അധികാരത്തിലിരുന്ന ശേഷം രാജി വയ്ക്കുകയായിരുന്നു.
Post Your Comments