കൊല്ലം: ഇക്കുറി വോട്ട് ‘കൊറോണ’യ്ക്ക് എന്ന വാക്യവുമായി കൊല്ലം ബിജെപി പ്രവർത്തകർ. കൊല്ലം ജില്ലയെ സംബന്ധിച്ച് ‘കൊറോണ’ എന്നത് വൈറസിന്റെ പേര് മാത്രമല്ല, ഇതേ പേരില്‍ മറ്റൊരാള്‍ കൂടി അവിടെയുണ്ട്. കൊല്ലം കോര്‍പറേഷനിലെ മതിലില്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കൊറോണ തോമസ്.
Read Also: മത്സരിക്കണ്ട… കാരാട്ട് ഫൈസലിനെ ഒഴിവാക്കി സിപിഎം
എന്നാൽ ഇരുപത്തിനാലുകാരിയായ കൊറോണ തോമസ് സജീവ ബിജെപി പ്രവര്‍ത്തകനായ ജിനു സുരേഷിന്റെ ഭാര്യയാണ്. കോവിഡ് ബാധിച്ചു കൊല്ലം ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ഒക്ടോബര്‍ 15 നാണു കൊറോണ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മതിലില്‍ കാട്ടുവിളയില്‍ തോമസ് മാത്യുവിന്റെയും (കാട്ടു തോമസ്) ഷീബയുടെയും മകളാണ് കൊറോണ തോമസ്. പ്രകാശ വലയം എന്ന അര്‍ഥത്തിലാണു തോമസ്- ഷീബ ദമ്പതികള്‍ മകള്‍ക്ക് കൊറോണ എന്ന പേരിട്ടത്.ലോകത്ത് കൊവിഡ് പടന്നതോടെ കൊറോണ തോമസും പ്രസിദ്ധയായി.
Post Your Comments