ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജെഎന്‍യു സര്‍വ്വകലാശാലയുടെ പേര് മാറ്റി സ്വാമി വിവേകാനന്ദ സര്‍വ്വകലാശാലയെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന അഭിപ്രായമുയരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ മറവില്‍ തകര്‍ക്കപ്പെട്ട വിവേകാനന്ദ പ്രതിമ കഴിഞ്ഞ ദിവസം പുനര്‍നിര്‍മിച്ച് അനാശ്ചാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ സജീവമായത്.
‘ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് സ്വാമി വിവേകാനന്ദ യൂണിവേഴ്‌സിറ്റി എന്ന് മാറ്റേണ്ടിയിരിക്കുന്നു. ഭാരതം എന്ന ആശയത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ മൂല്യങ്ങളും തത്വചിന്തകളും ഭാരതത്തിന് കരുത്താണ്. ഭാരതത്തിന്റെ ദേശസ്‌നേഹിയായ സന്യാസിവര്യന്റെ ജീവിതം വരും തലമുറകളില്‍ സ്വാധീനം ചെലുത്തും’. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ കര്‍ണാടക മന്ത്രിയുമായ സി.ടി രവി ട്വിറ്ററില്‍ കുറിച്ചു.
ജെഎന്‍യു സര്‍വ്വകലാശാലയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ 12-ാം തീയതി അനാച്ഛാദനം ചെയ്തിരുന്നു. 2018 നവംബറില്‍ സര്‍വ്വകലാശാലയിലെ വിവേകാനന്ദ പ്രതിമ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തകര്‍ത്തിരുന്നു. പ്രതിമയില്‍ വിദ്യാര്‍ത്ഥികള്‍ പെയിന്റ് പൂശുകയും പ്രതിമയുടെ ചുവട്ടില്‍ ബിജെപിയ്ക്കെതിരെ പ്രകോപനപരമായ വാക്യങ്ങള്‍ എഴുതിവെക്കുകയുമായിരുന്നു. നേരത്തെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഉള്‍പ്പെടെ ജെഎന്‍യുവില്‍ രാജ്യവിരുദ്ധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments